ബാൻഡ് മേളത്തിന്റെ താള സൗന്ദര്യത്തിൽ ലയിച്ചൊരു കരോൾ ഗാനവുമായി ഉടൻ വരുന്നു സ്വർഗ്ഗ സ്പർശം

ക്രിസ്തുമസ് ആഘോഷങ്ങളുടെ രാവുകളാണ് സമ്മാനിക്കുന്നത്. ഈ രാവുകളുടെ സൗന്ദര്യം കൂട്ടികൊണ്ടാണ് ക്രിസ്തുമസ് കരോൾ എത്തുക. കരോൾ ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. അല്ലേ ? എല്ലാ പ്രാവശ്യവും ക്രിസ്തുമസിനോട് അനുബന്ധിച്ച് ധാരാളം കരോൾ ഗാനങ്ങൾ ഇറങ്ങാറുണ്ട്. ഈ പ്രാവശ്യത്തെ ക്രിസ്തുമസിന് വ്യത്യസ്തതകൾ ഏറെ സമ്മാനിച്ചു കൊണ്ട് ഒരു കരോൾ ഗാനം ഒരുങ്ങുകയാണ് അണിയറയിൽ. അതാണ് സ്വർഗ്ഗ സ്പർശം! ഒരു പക്ഷെ കരോൾ ഗാനങ്ങളുടെ ഗണത്തിൽ ഏറെ വ്യത്യസ്തതയോടെ ഒരുങ്ങുന്ന ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ്…

പ്രത്യേകതകൾ ഏറെയുണ്ട് ഈ സ്വർഗ്ഗ സ്പർശത്തിന്

ആലാപനത്തിലും സംഗീത പശ്ചാത്തലത്തിലും കടന്നു വരുന്ന വ്യത്യസ്തതയാണ് സംഗീതത്തെ എന്നും അത്ഭുതമാക്കി മാറ്റുന്നത്. ഇവിടെ പശ്ചാത്തല സംഗീതത്തിലെ പ്രത്യേകതകൾ കൊണ്ടാണ് ഈ കരോൾ ഗാനം വ്യത്യസ്തമാകുന്നത്. മാത്യൂസ് അച്ചൻ പറഞ്ഞു തുടങ്ങി…   ബാൻഡ്മേളത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കരോൾ ഗാനം തയാറാക്കിയിരിക്കുക. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയോ? അതെ അത് തന്നെ. പൂർണ്ണമായും പശ്ചാത്തല സംഗീതം പോകുന്നത് ഈ ബാൻഡിന്റെ തകർപ്പൻ പ്രകടനത്തിലൂടെ തന്നെ. ഇങ്ങനെ ഒരു പരീക്ഷണം കരോൾ ഗാനങ്ങളിൽ ഒരുപക്ഷേ ആദ്യമായി തന്നെ ആയിരിക്കും.

ഇനി എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ശ്രമം എന്ന് ചോദിച്ചാൽ ബാൻഡിന്റെയും ബ്യുയൂഗിളിന്റെയും ഒകെ അകമ്പടിയോടെ പാതിരാത്രിയിൽ എത്തിയിരുന്ന പഴയ കരോൾ ഗാനങ്ങളുടെ നൊസ്റ്റാൾജിക് ഓർമ്മകളെ വീണ്ടെടുക്കാൻ തന്നെ.  “ബാൻഡ്സെറ്റ് കരോൾ ഗാനത്തിന് നൽകുന്ന ഒരു വശ്യത ഉണ്ടായിരുന്നു. അത് വീണ്ടെടുക്കാൻ ഉള്ള ശ്രമം തന്നെ” അച്ചൻ പറഞ്ഞു.

അണിയറയിൽ

ചേർത്തലയിലെ പട്ടണകാടുള്ള സെന്റ് ജോസഫ് ബാൻഡ് സെറ്റ് ആണ് കരോൾ ഗാനത്തിനുള്ള ബാൻഡ് വായിച്ചിരിക്കുന്നത്. വരികൾ തയ്യാറാക്കിയിരിക്കുന്നത് റോസീന പീറ്റിയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളിയും എഡിറ്റിംഗ് ഫാ. സജോ പടയാറ്റിലും ആണ്. ഇത് നിർമ്മിച്ചിരിക്കുന്നത് ജോസഫ് കാച്ചപ്പള്ളി കാൻഡിൽ ലൈറ്റ് ക്രിയേഷൻസ് യുഎസ്എ ആണ്.

ഈ സംഗീതം അണിയറയിൽ റിലീസിന് ഒരുങ്ങുകയാണ്. അടുത്ത ആഴ്ച തന്നെ ഈ കരോൾ ഗാനത്തിന്റെ യുട്യൂബ് റിലീസ് ഉണ്ടാകും. അപ്പോ കാത്തിരുന്നു കാണാം. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടന്നല്ലേ. അങ്ങനെ തന്നെ ആകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ