തൊഴില്‍പരമായ ദൈവവിളി തിരിച്ചറിയാന്‍ മൂന്ന് നുറുങ്ങു വിദ്യകളുമായി കാര്‍മെലൈറ്റ് അന്റോണിയോ മരിയ സിക്കാരി

ഇറ്റലിയില്‍, ആത്മീയതയെക്കുറിച്ചുള്ള രചനകളില്‍ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് കാര്‍മെലൈറ്റ് അന്റോണിയോ മരിയ സിക്കാരി. വിശുദ്ധരുടെ നൂറിലധികം ജീവചരിത്രങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

എല്ലാ ക്രിസ്ത്യാനികളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അത് നേടുന്നതിനുള്ള ഒരു മാര്‍ഗ്ഗം ദൈവം ഓരോരുത്തര്‍ക്കായും തയ്യാറാക്കിയിട്ടുണ്ടെന്നും ഈ പാതയാണ് ഓരോരുത്തരുടെയും തൊഴിലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഓരോരുത്തരോടും ദൈവം ആവശ്യപ്പെടുന്നത് ഹൃദയത്തില്‍ കേള്‍ക്കാന്‍ ശ്രമിക്കുകയും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നതുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ദൈവത്തിന്റെ ആ തിരഞ്ഞെടുപ്പ് മനസിലാക്കാന്‍ മൂന്ന് മാര്‍ഗങ്ങളും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്, അദ്ദേഹം പറയുന്നു..

‘ഞാന്‍ ഒരു വലിയ ആശയക്കുഴപ്പത്തിനിടയിലാണ് ജീവിക്കുന്നതെങ്കില്‍, ബഹളങ്ങളിലാണ് ജീവിക്കുന്നതെങ്കില്‍, എനിക്ക് ഒരു പ്രത്യേക ശബ്ദം കേള്‍ക്കാനോ വിശ്വസിക്കാനോ കഴിയില്ല. ലോകത്തില്‍ നിന്നുള്ള നിരവധി ശബ്ദങ്ങള്‍ എന്നോട് സംസാരിക്കുമ്പോള്‍ ഏതാണ് സത്യമെന്ന് അറിയാതെ, അതായത് തെറ്റ്, അല്ലെങ്കില്‍ ഏതാണ് വിഡ്ഢിത്തം എന്നറിയാതെ ഞാന്‍ കുഴങ്ങും. ഉപയോഗശൂന്യവും അര്‍ത്ഥമില്ലാത്തതുമായ നിര്‍ദ്ദേശങ്ങളുടെയും ശബ്ദങ്ങളുടെയും നടുവില്‍ നിന്ന് ഓടി രക്ഷപെടുക, മാറി നില്‍ക്കുകയാണ് ആദ്യം വേണ്ടത്’. മരിയ സക്കാരി പറയുന്നു.

രണ്ടാമത്തേത്, വലിയ സ്വപ്നങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ആളുകളുമായി സ്വയം ഇടപഴകുകയാണ്. മറിച്ച്, അവ പ്രായോഗികമാക്കാന്‍ പ്രയാസമുള്ള സുഹൃത്തുക്കളുമായിട്ടല്ല അടുപ്പം സൂക്ഷിക്കേണ്ടത്. ആരാണ് എന്റെ സുഹൃത്തുക്കള്‍? ദൈവത്തിന്റെ ശബ്ദം എങ്ങനെയെങ്കിലും പ്രക്ഷേപണം ചെയ്യുന്നവരാണോ അവര്‍? അവര്‍ എന്നെ സഹായിക്കുന്ന ആളുകളാണോ? ഇക്കാര്യങ്ങള്‍ കണ്ടെത്തി വേണ്ട തിരുത്തലുകള്‍ വരുത്താം.

മൂന്നാമത്തെ നുറുങ്ങ്, പ്രായോഗികമാക്കാന്‍ ആഗ്രഹിക്കുന്നതിനുവേണ്ടി പ്രയത്‌നിക്കുക. നിങ്ങള്‍ക്കത് സാധിക്കുന്നു എന്നാണെങ്കില്‍ അതില്‍ നിലനില്‍ക്കാം. കാരണം അതാണ് ദൈവഹിതം, ദൈവം നല്‍കുന്ന തൊഴില്‍ മാര്‍ഗം. പിന്നീട് താനതില്‍ പ്രഗത്ഭനാണെന്ന് തെളിയിക്കുകയുമാവാം.