‘കാര്‍മ്മല്‍ ബീറ്റ്സ്’ ഇന്റർനാഷണൽ സംഗീത സംവിധാന മത്സരം

‘കാര്‍മ്മല്‍ ബീറ്റ്സ്’ എന്ന പേരിൽ ഇന്റർനാഷണൽ സംഗീത സംവിധാന മത്സരം നടത്തപ്പെടുന്നു. ലോകത്തിൽ എവിടെയും ഉള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ‘കാർമ്മൽ ബഡ്‌സ്’ യൂട്യൂബ് ചാനൽ ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സംഘാടകർ നൽകുന്ന വരികൾക്ക് മനോഹരമായ ഈണം നൽകി പാടുന്ന വീഡിയോ അയച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.

ഒന്നോ ഒന്നിൽ കൂടുതലോ ഗായകർക്കോ (ക്വയർ) പങ്കെടുക്കാവുന്നതാണ്. ഗ്രൂപ്പായി പങ്കെടുക്കുമ്പോൾ ഏതെങ്കിലും സംഘടനയുടേയോ, പ്രസ്ഥാനത്തിന്റേയോ ആഭിമുഖ്യത്തിൽ ആകുന്നതാണ് ഉചിതം. (ഉദാ: പള്ളി ഗായക സംഘം, ക്ലബ് ETC). ഈ സംഗീത സംവിധാന മത്സരത്തിലേക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തിയതി 2021 ജൂലൈ 17 രാവിലെ പത്ത് മണി വരെയാണ്.

ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയും നൽകപ്പെടുന്നു. കൂടാതെ, ജനപ്രീതി നേടിയ ഈണത്തിന് 3,000 രൂപയും ലഭിക്കുന്നു.

തൃശൂര്‍ അതിരൂപതയിലെ കിരാലൂര്‍ മൌണ്ട് കാര്‍മ്മല്‍ ഇടവകയുടെ യൂട്യൂബ് ചാനലാണ് ‘കാർമ്മൽ ബഡ്‌സ്.’

രജിസ്ട്രേഷന് വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/2RDDKAZ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.