പാപ്പായുടെ പരിസ്ഥിതിസങ്കല്‍പ്പം വിഷയമാക്കി പുസ്തകം

ഫ്രാന്‍സിസ് പാപ്പായുമായി നടത്തിയ മൂന്ന് ദീര്‍ഘസംഭാഷണങ്ങളെ ആധാരമാക്കി് പരിസ്ഥിതി പ്രവര്‍ത്തകനും സ്ലോ ഫുട് മൂവ്‌മെന്റ്’ പ്രസ്ഥാനത്തിന്റെ (Slow Food Movement) ഉപജ്ഞാതാവുമായ കാര്‍ളോ പെത്രീനിയുടെ പുസ്തകം സെപ്റ്റംബർ ഒൻപതിന്, ബുധനാഴ്ച പ്രകാശനം ചെയ്യപ്പെട്ടു.

ഭാവിയിലെ ഭൂമി സംയോജിത പരിസ്ഥിതിദര്‍ശനത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുമായുള്ള സംഭാഷണങ്ങള്‍ എന്നാണ് ഇറ്റാലിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകത്തിന്റെ ശീര്‍ഷകം.”ഫാസ്റ്റ് ഫൂഡ്” (Fast Food) ഉപഭോഗ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനെതിരെ പ്രാദേശിക ആഹാരശീലങ്ങളെയും പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ “സ്ലോ ഫൂഡ്” പ്രസ്ഥാനത്തിന്റെ ((Slow Food Movement) സ്ഥാപകനാണ് ഗ്രന്ഥകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കാര്‍ലോ പെത്രീനി. ആളുകളുടെ പെരുമാറ്റരീതികളും ഭക്ഷ്യോല്പാദനവും അതിന്റെ ഉപയോഗവും സമ്പദ്ഘടനയും ഗ്രഹവും തമ്മിലുള്ള ശക്തമായ ബന്ധത്തെ തിരിച്ചറിഞ്ഞുകൊണ്ട് ആഹാരരീതികളിലും ജീവിതശൈലിയിലും സമഗ്രമായ മാറ്റത്തിനായി നിലകൊള്ളുന്നതാണ് ഈ പ്രസ്ഥാനം.

2015-ല്‍ പാപ്പാ എഴുതിയ ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’ എന്ന ചാക്രികലേഖനം മുന്നോട്ടുവച്ച നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പെത്രീനി തന്റെ ഏറ്റവും പുതിയ പുസ്തകം രചിച്ചിരിക്കുന്നത്. വ്യാപകമായ സാമൂഹിക-പാരിസ്ഥിതിക അനീതികള്‍ക്ക് കളമൊരുക്കുന്ന വിനാശകരമായ ഉപഭോക്തൃസംസ്‌കാരത്തെ പ്രതിരോധിക്കുവാനുള്ള പാപ്പായുടെ ആഹ്വാനത്തോടൊപ്പം അണിചേരുകയാണ് പെത്രീനി. ‘സംയോജിത പരിസ്ഥിതി ദര്‍ശനം’ എന്ന സങ്കല്പത്തെ ആധാരമാക്കി പാപ്പായുമായി നടന്ന വ്യക്തിപരമായ സൗഹൃദസംഭാഷണങ്ങളെയാണ് പുസ്തകം വിഷയമാക്കിയിരിക്കുന്നത്.

അഞ്ചു വ്യത്യസ്തവിഷയങ്ങള്‍ക്ക് അനുസൃതമായാണ് ഈ ഗ്രന്ഥം പാപ്പായുടെ ചിന്തകളെ ആധാരമാക്കി പെത്രീനി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൈവവൈവിധ്യം, സമ്പദ്-വ്യവസ്ഥ, കുടിയേറ്റ പ്രതിഭാസം, വിദ്യാഭ്യാസം, സാമൂഹ്യജീവിതം എന്നിവയാണ് ആ അഞ്ചു വിഷയങ്ങള്‍. ആത്മീയമായ ഒരു വീക്ഷണകോണില്‍ നിന്ന് വളരെ സമൂര്‍ത്തമായാണ് വിഷയങ്ങളെ പെത്രീനി നോക്കിക്കണ്ടിരിക്കുന്നത്. പാപ്പായുടെ പ്രബോധനങ്ങളുടെ ചുവടുപിടിച്ച് ഈ ഗ്രഹവും അതിലെ ജനതകളും തമ്മിലുള്ള ബന്ധുത്വം പുനര്‍സ്ഥാപിക്കേണ്ടതിനുള്ള അടിയന്തിരക്ഷണമാണ് പുസ്തകത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.