കാർലോ അക്വിറ്റസിന്റെ ഔദ്യോഗിക ജീവചരിത്രം പ്രകാശനം ചെയ്തു

2020 ഒക്ടോബർ 10 -ന് വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക ഉയര്‍ത്തുന്ന കാർലോ അക്വിറ്റസിന്റെ മലയാളത്തിലെ ഔദ്യോഗിക ജീവചരിത്രം 2020 സെപ്റ്റംബര്‍ 27 -ന് രാവിലെ 10:45 -ന് കോതമംഗലം രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തികണ്ടത്തിൽ പ്രകാശനം ചെയ്തു. വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രസ്തുത പുസ്തകം ബ്രദർ എഫ്രേം ഒരു വർഷ കാലയളവിൽ കാർലോ അക്വിറ്റസിന്റെ അമ്മയോടും സുഹൃത്തുക്കളോടുമുള്ള സംഭാഷണത്തിൽ രചിച്ച ഇംഗ്ലീഷ് പതിപ്പിന്റെ മലയാളം പരിഭാഷയാണ്.

കാർലോ ബ്രദേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനുമാണ് മലയാള പരിഭാഷ രചിച്ചത്. ഇംഗ്ലീഷ് പതിപ്പ് വായിച്ച് നാമകരണത്തിന്റെ പോസ്റ്റുലേറ്റർ നിക്കോളാ ഗോറി ശരിവെയ്ക്കുകയും ഔദോഗിക ഗ്രന്ഥങ്ങളുടെ കുടെ എണ്ണപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. കാർലോ അക്വിറ്റസിന്റെ കുടുംബവുമായി മക്കളുടെ അടുത്ത ബന്ധമുള്ള കാർലോ ബ്രദേഴ്സ് ‘കാര്‍ലോ വോയ്സ്’ എന്ന് വെബ്സൈറ്റുമായി കാർലോയുടെ മാധ്യമ സുവിശേഷവൽകരണം തുടർന്നു കൊണ്ടുപോകുന്നു. ഇംഗ്ലീഷ് പതിപ്പ് അസീസ്സിയിലെ മെത്രാൻ ഡോമനിക്ക് സോറെന്റിനാ ഒക്ടോബർ 10 -ന് പ്രകാശനം ചെയ്യുന്നതായിരിക്കും. ‘ഹൈവേ ടു ഹെവൻ’ എന്ന ശീർഷകത്തിൽ പ്രസിദ്ധികരിച്ചിരിക്കുന്ന ഈ പുസ്തകം കോഴിക്കോട് ആത്മാ ബുക്സാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. വരുന്ന മാസങ്ങളിൽ കാർലോയുടെ ദിവ്യകാരുണ്യ അത്‌ഭുതങ്ങളുടെ ശേഖരണവും മലയാളത്തിൽ പുസ്തക രുപേണ ബ്രദേഴ്സ് പ്രസിദ്ധികരിക്കുന്നതാണ്.

“മലയാളികളായ എല്ലാവരും എന്റെ മകനെ കുറിച്ചുള്ള ഈ ഔദ്യോഗിക ഗ്രന്ഥം വായിക്കുവിൻ. കാരണം, എന്റെ മകന്റെ യഥാർത്ഥ ജീവിത അറിയുവാൻ ഈ ഗ്രന്ഥത്തിന് തീർച്ചയായും നിങ്ങളെ സഹായിക്കുവാനാവും.”- കാര്‍ലോയുടെ അമ്മ പറയുന്നു. പുസ്തകങ്ങൾക്കായി +919188706536 ബന്ധപ്പെടുക. കേരളത്തിലെ എല്ലാ ക്രിസ്തിയ ബുക്ക്സ്റ്റാളുകളിലും പുസ്തകം ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.