തെവി ഫൗണ്ടനിൽ നിന്ന് ശേഖരിക്കുന്ന പണം കാരിത്താസ് റോമിന് കൈമാറുന്നു എന്ന് വ്യക്തമാക്കി മേയർ 

തെവി ഫൗണ്ടേഷനിൽ നിന്ന് ശേഖരിക്കുന്ന പണം കാരിത്താസ് റോമിന്  തന്നെയാണ് കൈമാറുന്നതെന്നു വ്യക്തമാക്കി മേയർ വിർജീനിയ റാഗി. തെവി ഫൗണ്ടനിൽ നിന്ന് ലഭിക്കുന്ന തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന സംശയം ഉയർന്നതിനെ തുടർന്നാണ് മേയർ വിശദീകരണം നൽകിയത്.
തെവി ഫൗണ്ടനിൽ നിന്ന് ലഭിക്കുന്ന തുക പാവങ്ങളെ സഹായിക്കാനും മറ്റുമായി കാരിത്താസ് ഫൗണ്ടേഷനെയാണ് ഏൽപ്പിക്കുന്നതെന്നും അത് തുടരുക തന്നെ ചെയ്യും എന്ന് മേയർ വ്യക്തമാക്കി. തെവി ഫൗണ്ടനിൽ സന്ദർശകർ നിക്ഷേപിക്കുന്ന തുക സാധാരണയായി കാരിത്താസ് റോമിലൂടെ പാവങ്ങളെ സഹായിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 2001 മുതൽ ആണ് ഈ പതിവ് ആരംഭിച്ചത്.
തെവി ഫൗണ്ടനിൽ നിന്ന് പ്രതിവർഷം 1 .7 മില്യൺ ഡോളർ ആണ് ലഭിക്കുക. ഈ തുക കാരിത്താസ് റോമിന് കൈമാറുകയും പാവങ്ങളുടെ ഭവന നിർമ്മാണം, ഭക്ഷണ വിതരണം, ഇടവകകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള സഹായ വിതരണം തുടങ്ങിയ പ്രവർത്തികൾക്കായി ഉപയോഗിക്കുകയാണ് ചെയ്തു വരുന്നത്.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.