ഗാസയിലെ സ്ഥിതി നിരാശാജനകവും ഭയാനകവുമെന്ന് കാരിത്താസ് ജെറുസലേം

ഗാസയിലെ സ്ഥിതി നിരാശാജനകവും ഭയാനകവുമെന്ന് പാലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയുടെ ചാരിറ്റി സംഘടനയായ കാരിത്താസ് ജറുസലേം. ഇസ്രായേലില്‍ നിന്നുള്ള കനത്ത ബോംബ് വര്‍ഷം കാരണം ഗാസയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം എത്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഗാസയില ഹമാസിനെതിരെയുള്ള ഭീകരമായ ആക്രമണം ഇസ്രായേല്‍ തുടരുക തന്നെയാണ്. ഹമാസ് സൈന്യത്തിന്റെ ഭാഗത്തു നിന്ന് തിരിച്ചും ആക്രമണം ഉണ്ടാവുന്നുണ്ടെങ്കിലും ഇരുഭാഗത്തും മരണസംഖ്യയും പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഇരുവിഭാഗങ്ങളിലേയും സാധാരണക്കാരായ ജനങ്ങള്‍ നിരാശയിലും ഭയത്തിലുമാണെന്നും കാരിത്താസ് ജറുസലേം വെളിപ്പെടുത്തി.

കനത്ത ആക്രമണം നടക്കുന്നതിനാല്‍ അന്താരാഷ്ട്ര ചാരിറ്റി സംഘടനകള്‍ക്കോ മനുഷ്യാവകാശ കൂട്ടായ്മകള്‍ക്കോ അവിടേയ്ക്ക് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുണ്ടെന്നും സഹായം നല്‍കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണം ഇരുപത്തിനാലു മണിക്കൂറും തുടരുകയാണെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.