അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കത്തോലിക്കാ സംഘടന

അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കത്തോലിക്ക സന്നദ്ധസംഘടനയായ കാരിത്താസ് ഇറ്റാലീന. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തുള്ള വളരെ കുറച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും അവിടം വിടുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ലെന്നും അസ്ഥിരമായ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

രണ്ട് ഇന്ത്യന്‍ വൈദികരെ നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാല് കന്യാസ്ത്രീകളെ അവരുടെ രാജ്യങ്ങളിലേക്കു മാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .1990 മുതല്‍ ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ മേല്‍നോട്ടത്തില്‍ അഫ്ഗാനില്‍ കാരിത്താസ് ഇറ്റാലീന പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ഇസ്ലാം മതസ്ഥര്‍ക്കു പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ താലിബാനെ ഭയപ്പെടുമ്പോള്‍ തീവ്രവാദികള്‍ ശത്രുക്കളായി കരുതുന്ന ക്രൈസ്തവരുടെ അവസ്ഥ ഏറെ ദയനീയമാണെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.