കാരിത്താസ് ഇന്ത്യ മേഖലാ സമ്മേളനം കോട്ടയം ആമോസിൽ

ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യപ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന കേരളാ റീജിയണൽ അസംബ്ലി ഇന്നും നാളെയും കോട്ടയത്ത് കേരള സോഷ്യൽ സർവ്വീസ് ഫോറം ആമോസ് സെന്ററിൽ വച്ച് നടക്കും. കെ.സി.ബി.സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാർ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അസംബ്ലി കാരിത്താസ് ഇന്ത്യ ചെയർമാൻ പാറ്റ്ന ആർച്ചുബിഷപ്പ് മോസ്റ്റ് റവ. സെബാസ്റ്റ്യൻ കല്ലുപുര
ഉദ്ഘാടനം ചെയ്യും. മഹാമാരിയുടെയും തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ ആഘാതങ്ങളുടെയും സാഹചര്യങ്ങളിൽ വരുംവർഷങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനാവശ്യമായ പദ്ധതികൾക്ക് അസംബ്ലി രൂപം നൽകും.

കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോൾ മൂഞ്ഞേലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോളി പുത്തൻപുര, മുൻ ഡയറക്ടർ ഫാ. വർഗ്ഗീസ് മറ്റമന, കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.ബി.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. റൊമാൻസ് ആൻറണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, എന്നിവരും കേരള സാമൂഹ്യപ്രവർത്തന രംഗത്തെ പ്രമുഖരും പങ്കെടുക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർമാരും പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം  കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ഫാ. ജേക്കബ് മാവുങ്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ, കെഎസ്എസ്എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.