കാര്‍ട്ടിന്റെ നേതൃത്വത്തില്‍ കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ വേദിക് ഐ.എ.എസ് അക്കാദമിയുടെ സഹകരണത്തോടെ ത്രിദിന കരിയര്‍ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ കേരളാ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വേദിക് അക്കാദമി ചാന്‍സിലര്‍  ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നതിനുള്ള എളുപ്പവഴികള്‍, ഹൈസ്‌കൂള്‍, പ്ലസ്ടു പഠനത്തിനു ശേഷമുള്ള ഉപരിപഠന സാധ്യതകള്‍, ഇന്ത്യയിലും വിദേശത്തും ലഭ്യമായ വിവിധ തൊഴിലവസരങ്ങള്‍, വിദേശ വിദ്യാഭ്യാസ അവസരങ്ങള്‍, വിസാ നിയമങ്ങള്‍, ഇന്ത്യയിലും വിദേശത്തും ലഭ്യമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വ്യക്തിത്വവികസനം, ആശയവിനിമയചാതുര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ അലക്‌സാണ്ടര്‍ ജേക്കബ്, ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.

കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എം.എല്‍.എ, ചൈതന്യ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കാര്‍ട്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ജോസ് ജെയിംസ്, റ്റി.എം. ജോസഫ്, സി. ലീസാ എസ്.വി.എം, ഡോ. അജിത് ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.