‘സഹസ്രാബ്ദത്തിന്റെ പ്രധാനാചാര്യൻ’ എന്നറിയപ്പെടുന്ന കർദ്ദിനാൾ സ്റ്റീഫൻ വൈസ്കിസ്കി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കമ്മ്യൂണിസത്തെ വീരോചിതമായ എതിർത്ത പോളിഷ് കർദ്ദിനാൾ സ്റ്റീഫൻ വൈസ്കിസ്കിയെ സെപ്റ്റംബർ 12 -ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരും. കർദ്ദിനാൾ മർസെല്ലോ സെമാരൊരെയാണ് മാർപ്പാപ്പയെ പ്രതിനിധീകരിച്ച് ചടങ്ങിൽ സന്നിഹിതനാകുന്നത്. അന്ധരായ ആളുകൾക്ക് വേണ്ടി ജീവിതകാലം മുഴുവൻ സേവനം ചെയ്ത പോളിഷ് സന്യാസിനി സി. റിയ മരിയ സക്കക്കെയും വാഴ്ത്തപ്പെട്ടവളായി അന്നേദിനം പ്രഖ്യാപിക്കും.

1945 മുതൽ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കിടയിലും പോളണ്ടിലെ ക്രൈസ്തവ മതത്തെ ശക്തിപ്പെടുത്തുവാൻ കർദ്ദിനാൾ സ്റ്റീഫൻ പ്രയത്നിച്ചിട്ടുണ്ട്. കമ്മ്യുണിസ്റ്റ് ഭരണകൂടത്തിനെതിരായുള്ള ചെറുത്തുനില്പിൽ സജീവമായിരുന്ന പുരോഹിതരെ ശിക്ഷിക്കുവാൻ വിസമ്മതിച്ചതിന്റെ പേരിൽ 1953 -ൽ അദ്ദേഹത്തെ അധികൃതർ വീട്ടുതടങ്കലിലാക്കിയിരുന്നു. പോളണ്ടിലെ ആത്മീയപരമായ ഉയർച്ചയ്ക് വലിയ സംഭാവന നൽകിയ ഇദ്ദേഹം അറിയപ്പെടുന്നത് ‘സഹസ്രാബ്ദത്തിന്റെ പ്രധാനാചാര്യൻ’ എന്നാണ്. 1981 മെയ് 28 -ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട കർദ്ദിനാൾ വൈസ്കിസ്കിയെക്കുറിച്ച് അന്നത്തെ പാപ്പയായ ജോൺ പോൾ രണ്ടാമൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും സഭാ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലയളവിനെ മഹത്വമുള്ളതാക്കി മാറ്റി എന്നാണ്. 2021 കർദ്ദിനാൾ സ്റ്റീഫൻ വൈസെസ്‌കിയുടെ വർഷമായി പോളിഷ് പാർലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂൺ ഏഴിന് നടക്കേണ്ടിയിരുന്ന ചടങ്ങാണിത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന്‍ മാറ്റിവെയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.