കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് വൈദികര്‍ മരിക്കുന്നതാണ്: കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്

കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനെക്കാള്‍ നല്ലത് കത്തോലിക്കാ വൈദികര്‍ മരിക്കുന്നതാണെന്ന് വെസ്റ്റമിന്‍സ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവരുന്ന സാഹചര്യത്തിലായിരുന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം.

“വൈദിക ജീവിതത്തിന്റെ ഏറ്റവും അത്യാവശ്യഘടകമാണ് കുമ്പസാര രഹസ്യം സൂക്ഷിക്കുക എന്നത്. എന്റെ മാനുഷികമായ പാപപ്രകൃതിയും ദൈവത്തിന്റെ കരുണയും തമ്മിലാണ് അവിടെ കണ്ടുമുട്ടുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമ്പോള്‍ ഞാന്‍ ദൈവത്തിന്റെ കരുണയെയാണ് നിഷേധിക്കുന്നത്” – അദ്ദേഹം പറഞ്ഞു.

“കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ നിരവധി വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്താത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനെക്കാള്‍ വൈദികര്‍ മരിക്കുന്നതാണ് നല്ലത്. കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നത് വിശുദ്ധമായ കാര്യമാണ്” കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.