കർദ്ദിനാൾ ടാഗ്ലെ കോവിഡ് മുക്തനായി

വത്തിക്കാനിലെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘം തലവൻ കർദ്ദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെ കോവിഡ് മുക്തനായി. ഫിലിപ്പീൻസിലെ മെത്രാന്മാരുടെ സമിതി ഇന്നലെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു 13 ദിവസങ്ങൾക്കു ശേഷം ആയിരുന്നു രോഗമുക്തി. മുഴുവൻ സഭയ്ക്ക് വേണ്ടിയും സന്തോഷകരമായ വാർത്ത എന്ന വിശേഷണത്തോടെയാണ് കർദിനാൾ രോഗത്തിൽ നിന്നും മുക്തി നേടിയ വാർത്ത ബിഷപ്പ്സ് ന്യൂസ് സർവീസ് അറിയിച്ചത്. സെപ്റ്റംബർ 11 -നാണ്  കർദിനാളിനു കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കോവിഡ് സ്ഥിരീകരിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് വത്തിക്കാനിൽ വച്ച് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

റോമിൽ നിന്ന് മനിലയിൽ എത്തിയ ശേഷം ആയിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.