പരസ്പരാശ്രിത സമീപനത്തെ ഐക്യദാർഢ്യത്തിലേക്ക് മാറ്റാൻ കർദ്ദിനാൾ ഓസ്വാൾഡ് അഭ്യർത്ഥിക്കുന്നു

കോവിഡ്-19 ബാധിക്കപ്പെട്ട ഈ സമൂഹത്തിൽ രോഗശാന്തിയുടെ പാതയിലൂടെ ഒരുമിച്ചു സഞ്ചരിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചുകൊണ്ട് മുംബൈ ആർച്ചുബിഷപ്പും സിബിസിഐ പ്രസിഡന്റും ഫ്രാൻസിസ് മാർപാപ്പയുടെ മുന്‍നിര ഉപദേഷ്ടാവുമായ കർദ്ദിനാൾ ഗ്രേഷ്യസ് ഓസ്വാൾഡ് അഭ്യർത്ഥിച്ചു. ഭാവിയെക്കുറിച്ച് വിവേകമുള്ള ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയിലെ സഭയുടെ പരസ്പരാശ്രിത സമീപനത്തെ നാം ഐക്യദാർഢ്യത്തോടെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധികൾക്കു ശേഷമുള്ള വെല്ലുവിളികളെ നേരിടാൻ സഭയെ സജ്ജമാക്കുന്നതിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ദാർശനികപുസ്തകമായ ഹീലിംഗ് ദി വേൾഡ്: ലൈഫ് ആഫ്റ്റർ പാൻഡെമിക് എന്ന പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധിക്കു ശേഷമുള്ള വെല്ലുവിളികളെ നേരിടാൻ സഭയെ സജ്ജമാക്കുന്നതിനുളള ഒരു ദര്‍ശനാത്മക പുസ്തകമാണിത്. നിസ്സംഗനായി മട്ടുപ്പാവിൽ നോക്കിനില്‍ക്കാൻ കഴിയുന്നവരാണ് തങ്ങളെന്നും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുന്ന മനുഷ്യരാകണമെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.