കർദ്ദിനാൾ സാറയുടെ പൗരോഹിത്യത്തെ കുറിച്ചുള്ള പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

കർദ്ദിനാൾ റോബർട്ട് സാറയുടെ പൗരോഹിത്യത്തെക്കുറിച്ചുള്ള ‘സത്യത്തിന്റെ സേവനത്തിൽ, പൗരോഹിത്യവും സന്യാസജീവിതവും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ കർദ്ദിനാൾ സാറ, വൈദികരുടെ ധാർമ്മികവും ആത്മീയവുമായ അപചയത്തിന്റെ പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, സോഷ്യൽ നെറ്റ്‌വർക്കുകളിലും കരിയറിസം, ലൗകികത തുടങ്ങി സഭയിൽ ഇന്ന് നിലനിൽക്കുന്ന അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു.

തന്റെ പൗരോഹിത്യശുശ്രൂഷയിൽ തീക്ഷ്ണത നിലനിർത്താൻ, പുരോഹിതന് ശക്തമായ പ്രാർത്ഥനാജീവിതം ആവശ്യമാണ്. ഒരു പുരോഹിതന്റെ ജീവിതത്തിലുള്ള ആത്മീയജീവിതത്തിന്റെ പ്രാധാന്യവും അദ്ദേഹം ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

ഈ പുസ്തകത്തിൽ, ആത്മീയവ്യായാമങ്ങൾ ഒരു പുരോഹിതന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളാണെന്ന് കർദ്ദിനാൾ വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.