കര്‍ദിനാള്‍ റോബര്‍ട്ട് സാറായുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം മാര്‍ച്ച് 20 ന്

വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തന്റെ മൂന്നു പുസ്തകങ്ങളുടെ പരമ്പരയിലെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പുസ്തകം മാര്‍ച്ച് 20 ന് പുറത്തിറക്കും. ‘ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ് ദി ഡേ ഫാര്‍ സ്പെന്റ്’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പാണ് ആദ്യം പ്രസിദ്ധീകരിക്കുക.

മനുഷ്യ വിനാശത്തിന്റെ എല്ലാ മുഖങ്ങളും ഇക്കാലഘട്ടത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് താന്‍ കരുതുന്നതിനാല്‍ ഇതുവരെ താന്‍ രചിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരിക്കും ഇത് എന്ന് കര്‍ദിനാള്‍ സാറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫ്രഞ്ച് ഗ്രന്ഥകാരന്‍ നിക്കോളാസ് ഡിയറ്റുമായി ചേര്‍ന്ന് തയാറാക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവാസനത്തേതുമാണ് ‘ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ് ദി ഡേ ഫോര്‍ സ്പെന്റ്’. ‘ഗോഡ് ഓര്‍ നതിംഗ്’, ‘ദി പവര്‍ ഓഫ് സൈലന്‍സ്’ എന്നിവയാണ് പരമ്പരയിലെ മറ്റ് പുസ്തകങ്ങള്‍.

വന്‍ വിജയമായിരുന്നു രണ്ടു പുസ്തകങ്ങളും. കര്‍ദിനാള്‍ സാറയുടെ പുതിയ പുസ്തകത്തില്‍നിന്ന് ഒരുപാട് പ്രതീക്ഷിക്കാനുണ്ടെന്നാണ് ഫ്രാന്‍സിലെ സെന്റ് ബെനോയിറ്റ് ആശ്രമത്തിന്റെ സ്ഥാപക പ്രിയോറും, കര്‍ദിനാള്‍ സാറ കൂടി ഭാഗമായ ‘സ്‌കാര ലിറ്റര്‍ജിയ’ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര കോര്‍ഡിനേറ്ററുമായ ഡോം അല്‍ക്കൂയിന്‍ റീഡ് പറയുന്നത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശക്തമായ കത്തോലിക്കാ വിശ്വാസത്തില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ സാറയുടെ പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആഗോള സമൂഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ