കത്തോലിക്കാ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത് എന്ന് കര്‍ദിനാള്‍ സാറ

ചുരുക്കം ചില യുവജനങ്ങള്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ ലൈംഗീകത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാലാകാലങ്ങളായുള്ള കത്തോലിക്കാ സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് ശരിയല്ലെന്ന് വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. വത്തിക്കാനില്‍ നടക്കുന്ന യൂത്ത് സിനഡിലാണ് അദ്ദേഹം ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

തിരുസഭയും അജപാലകരും ക്രിസ്ത്യന്‍ ആശയങ്ങളെ ധൈര്യപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നു കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ചിലര്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ സഭാ പ്രബോധനങ്ങള്‍ അവ്യക്തമോ, മാറ്റപ്പെടേണ്ടതോ അല്ല എന്നും അങ്ങനെ ചെയ്താല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ സഭ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ എല്ലാവര്‍ക്കും ദഹിച്ചെന്നു വരികയില്ലെങ്കിലും, അത് അവ്യക്തമാണെന്ന് പറയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ചില അജപാലകരെ സംബന്ധിച്ചിടത്തോളം ചില ഭാഗങ്ങള്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകാം. അതിനു ശരിയായ അത്മശോധനയാണ്‌ പരിഹാരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരുവാനും, പുരോഗതി പ്രാപിക്കുവാനും ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ ഏറ്റവും അമൂല്യമായ ഉറവിടമാണ് യുവജനങ്ങള്‍. അതിനാല്‍ യുവജനങ്ങളുടെ ആദര്‍ശനിഷ്ഠയെ വില കുറച്ച് കാണുന്നത് എന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.