വിശ്വാസികൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്ന വൈദികരെ കാണുമ്പോൾ തനിക്ക് വേദന തോന്നുന്നു: കര്‍ദ്ദിനാള്‍ സാറാ

കത്തോലിക്കാ വിശ്വാസങ്ങളിൽ വെള്ളം ചേർത്ത് വിശ്വാസികൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്ന വൈദികരെ കാണുമ്പോൾ തനിക്ക് വേദന തോന്നുന്നു എന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. പാരീസിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ “ഈവനിംഗ് അപ്പ്രോച്ചസ് ആൻ ദി ഡേ ഈസ് നൗ ഓൾമോസ്റ്റ് ഓവർ” എന്ന തന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ചിലർ സത്യത്തിനെ ബലി നൽകി മാധ്യമപ്രീതി നേടാൻ നോക്കുന്നു. അങ്ങനെയുള്ളവർ യൂദാസിന്റെ പ്രവർത്തിയാണ് ചെയ്യുന്നത്. ക്രൈസ്തവർക്ക് വളരെ വ്യക്തവും മാറ്റമില്ലാത്തതുമായ പഠനങ്ങളുണ്ട്. അതിനാൽ ഏതെങ്കിലും ബിഷപ്പുമാർക്കോ മെത്രാൻസമിതികൾക്കോ മാത്രമായി സഭയുടെ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രബോധനം നടത്താൻ സാധിക്കുകയില്ല. കര്‍ദ്ദിനാള്‍ സാറ ചൂണ്ടിക്കാട്ടി.

ദൈവം പ്രകാശവും സത്യവുമാണ്. അതിനാല്‍ത്തന്നെ അസത്യം ഉള്ളിടത്ത് അവിടുത്തേയ്ക്ക് വസിക്കുവാന്‍ കഴിയില്ല. സഭയുടെ ഐക്യം കത്തോലിക്കാ വിശ്വാസ സത്യങ്ങളുടെ ചുറ്റും പണിതുയർത്തപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.