കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വെന്റിലേറ്ററില്‍; പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍

അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ മുന്‍ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വെന്റിലേറ്ററില്‍. കോവിഡ് രോഗബാധയെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയത്. കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്‌തോലിക സിഗ്‌നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനായി സേവനമനുഷ്ടിച്ചിട്ടുള്ള കര്‍ദ്ദിനാള്‍, തിരുസഭയുടെ പാരമ്പര്യം ശക്തമായി മുറുകെപ്പിടിച്ചിട്ടുള്ള വ്യക്തിയാണ്.

രോഗബാധ സ്ഥിരീകരിക്കപ്പെട്ട വിവരം ട്വിറ്റിലൂടെ വിശ്വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കര്‍ദ്ദിനാളിനു വേണ്ടി പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. തിരുസഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ക്കു വേണ്ടി വളരെ ശക്തമായി നിലകൊള്ളുന്നതിന്റെ പേരില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ സ്വീകാര്യത ഏറ്റുവാങ്ങിയ കര്‍ദ്ദിനാളാണ് ഇദ്ദേഹം.

‘കര്‍ദ്ദിനാള്‍ ബൂര്‍ക്കെയെ കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിയില്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലാണ്. വൈറസ് ബാധിച്ചവര്‍ക്കായി അദ്ദേഹം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ നമുക്ക് അദ്ദേഹത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം” – എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള അറിയിപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.