ലോക സമാധാനത്തിനായി വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മാധ്യസ്ഥം തേടാം: ക്രാക്കോവിലെ ആർച്ചുബിഷപ്പ്    

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാർഷികത്തിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ക്രാക്കോവിലെ ആർച്ച് ബിഷപ്പും വി. ജോൺ പോൾ രണ്ടാമന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയുമായ കർദിനാൾ സ്റ്റാനിസ്ലാവ് ഡിവിസ്.

“ഇനി ഒരിക്കലും യുദ്ധം ചെയ്യരുത്! സമാധാനമാണ് എല്ലാ മനുഷ്യരെയും നയിക്കേണ്ടത്.” വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ഈ വാക്കുകൾ ഇന്ന് ലോകമെമ്പാടും ആവർത്തിക്കപ്പെടണം,” – വാർഷിക ദിനത്തോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ മാര്‍പാപ്പയായി തീര്‍ന്ന കരോള്‍ വോയിറ്റിവാ എന്ന ചെറുപ്പക്കാരന് രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. അതിനാൽ, വി. ജോൺ പോൾ രണ്ടാമൻ ലോകത്തിൽ സമാധാനം കെട്ടിപ്പടുക്കുവാൻ നമ്മെ സഹായിക്കും. കർദിനാൾ ഡിവിസ് ചൂണ്ടിക്കാട്ടി.

ഓരോ മനുഷ്യന്റെയും അന്തസ്സിനേയും അവകാശങ്ങളേയും ബഹുമാനിക്കാൻ പരിശുദ്ധ പിതാവ് ലോക നേതാക്കളോട് ആഹ്വാനം ചെയ്തതായും എല്ലാ തരത്തിലും ഉള്ള ആക്രമണത്തേയും പൂർണ്ണമായും എതിർത്തതായും കർദിനാൾ സൂചിപ്പിച്ചു. അതിനാൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനോട് തന്നെ സമാധാനത്തിൽ നമ്മുടെ നാടിനെ സംരക്ഷിക്കണമേയെന്ന് അപേക്ഷിക്കാം. അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.