കർദ്ദിനാൾ പെൽ വത്തിക്കാനിലേയ്ക്ക് മടങ്ങി എത്തും

ആദ്യമായി കർദ്ദിനാൾ ജോർജ്ജ് പെൽ വത്തിക്കാനിലേയ്ക്ക് മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച വത്തിക്കാനിൽ എത്തും എന്നാണ് വിവരം. ഓസ്‌ട്രേലിയൻ പത്രമായ ഹെറാൾഡ് സൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ലൈംഗിക പീഡനക്കേസിൽ ഓസ്‌ട്രേലിയയിലെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതുമുതൽ പെൽ തന്റെ മുൻ സിഡ്‌നി അതിരൂപതയിലാണ് താമസിക്കുന്നത്. പുതുതായി സൃഷ്ടിച്ച സെക്രട്ടേറിയറ്റിന്റെ ചുമതല ഏറ്റെടുക്കുന്നതിനും വത്തിക്കാൻ സാമ്പത്തിക കാര്യങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഫ്രാൻസിസ് മാർപാപ്പയാണ് 2014 -ൽ കർദിനാളിനെ നിയമിച്ചത്. തുടർന്ന് കേസിലകപ്പെട്ട ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനും നിരപരാധിത്വം തെളിയിക്കാനും ആയി പെൽ 2017 -ൽ താൽക്കാലിക അവധി എടുത്തു.

ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് 13 വർഷം ഏകാന്തതടവിൽ കഴിയുകയും ആറ് വർഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടർന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് വത്തിക്കാനിലേയ്ക്ക് അദ്ദേഹം മടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.