കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ കുറ്റവിമുക്തനാക്കി

ലൈംഗീക ആരോപണത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ബാലപീഡനക്കുറ്റത്തിന് കീഴ്ക്കോടതി ജയില്‍ശിക്ഷ വിധിച്ച കര്‍ദ്ദിനാള്‍, തെറ്റുകാരനല്ലെന്ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിച്ചു. പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് 1996-ല്‍ രണ്ട് ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു കര്‍ദ്ദിനാളിനുമേല്‍ ചുമത്തിയ ആരോപണം. ഇതേ തുടർന്നാണ് അദ്ദേഹത്തിന് ജയിൽശിക്ഷ ലഭിച്ചത്. എന്നാൽ, ഏഴുപേരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഒന്നടങ്കം കര്‍ദ്ദിനാള്‍ നിരപരാധിയെന്നു വിധിക്കുകയായിരുന്നു.

തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നു കോടതിവിധിക്കു ശേഷം കര്‍ദ്ദിനാള്‍ പ്രതികരിച്ചു.