ഇറാഖി ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തെ പുകഴ്ത്തി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍

ആഴമായ വിശ്വാസജീവിതം എന്താണെന്ന് ഇറാഖി ക്രൈസ്തവരില്‍ നിന്ന് നാം പഠിക്കേണ്ടതാണെന്നും അവരുടെ വിശ്വാസസാക്ഷ്യം രക്തസാക്ഷിത്വത്തോളം അടുത്തതാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍. അടുത്തിടെ ഇറാഖിലേക്ക് നടത്തിയ യാത്ര, തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരിക അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“നിരവധിയായ സംഘര്‍ഷങ്ങളും ആ രാജ്യത്തു നിന്ന് ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇറാഖി ക്രൈസ്തവരെ ഉപദ്രവിച്ചിട്ടുണ്ട്. ‘ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കാലാവസ്ഥ’ പലരെയും പലായനത്തിന് പ്രേരിപ്പിക്കുന്നു. എന്നാല്‍, അവരുടെ അഗാധമായ ക്രിസ്തുവിശ്വാസം രക്തസാക്ഷിത്വം പോലും സധൈര്യം സ്വീകരിക്കാന്‍ അവരെ പ്രാപ്തരാക്കി. ഇറാഖി ക്രൈസ്തവരില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന മികച്ച പാഠമാണിത്” – കര്‍ദ്ദിനാള്‍ വ്യക്തമാക്കി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.