കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റ്

കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സിബിസിഐയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ നടന്നുവരുന്ന സിബിസിഐ ദ്വൈവാർഷിക സമ്മേളനത്തിലാണ് ഈ തിരഞ്ഞെടുപ്പ്.

സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ദ്വിതീയ വൈസ് പ്രസിഡന്റായി തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.