ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായി കണക്കുകള്‍

ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായി കണക്കുകള്‍. 221 കര്‍ദിനാള്‍മാരാണ് കത്തോലിക്കാസഭയില്‍ നിലവിലുള്ളത്. ഇവരില്‍ 124 പേര്‍ക്കു മാത്രമേ മാര്‍പാപ്പമാരെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ളു. 97 പേര്‍ക്ക് വോട്ടവകാശമില്ല.

കേരളമുള്‍പ്പെടെ ഭാരതത്തില്‍ നിന്നു നാലു കര്‍ദിനാള്‍മാരാണ് നിലവിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ക്കാണ് വോട്ടവകാശമുള്ളത്. മാര്‍പാപ്പമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ എണ്ണം 120 ആയി തീരുമാനിച്ചത് 1973 ല്‍ പോള്‍ ആറാമന്‍ പാപ്പായായിരുന്നു.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കിന്‍ഷാസ അതിരൂപതയുടെ മുന്‍മെത്രാന്‍ കര്‍ദിനാള്‍ പസിഞ്ഞാ കഴിഞ്ഞ ദിവസമാണ് ദിവംഗതനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.