കര്‍ദ്ദിനാള്‍ നിക്കോള എണ്‍പതാം വയസ്സിലേക്ക്

റോം: 2002 മുതല്‍ 2011 വരെ വത്തിക്കാനിലെ അപ്പസ്‌തോലിക അധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ നിക്കോള എണ്‍പതാം വയസ്സിലേക്ക്. റോമന്‍ ക്യൂരിയയിലെ സാമ്പത്തിക വിഭാഗവും അഡ്മിനിസ്ട്രഷനും കൈകാര്യം ചെയ്തിരുന്നത് കര്‍ദ്ദിനാള്‍  നിക്കോളെ ആയിരുന്നു. വത്തിക്കാനിലെ ആദ്യത്തെ ഫിനാഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ അതോറിറ്റി പ്രസിഡന്റ് കൂടിയായിരുന്നു കര്‍ദിനാള്‍ നിക്കോള.

2003-ല്‍  വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും തിരഞ്ഞെടപ്പ് നടന്ന കോണ്‍ക്ലേവുകളില്‍ കര്‍ദ്ദിനാള്‍ നിക്കോള അംഗമായിരുന്നു. എണ്‍പത് വയസ്സ് പൂര്‍ത്തിയായതിനാല്‍ ഇനി കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.