കര്‍ദ്ദിനാള്‍ ന്യൂമാന്റെ രചനകള്‍ ഇനി ഓണ്‍ലൈനില്‍

ഈ വര്‍ഷം ഒക്ടോബറില്‍ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന കത്തോലിക്കാ പണ്ഡതിനായ കര്‍ദ്ദിനാള്‍ ന്യൂമാന്റെ രചനകള്‍ ഇനി ലോകമെങ്ങും ലഭ്യമാകും. നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും പ്രബന്ധങ്ങളും കത്തുകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ രചനകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂമാന്‍ സ്റ്റഡീസ് ആണ് ന്യൂമാന്റെ ബൃഹത്തായ രചനകള്‍ അടങ്ങിയ ഡാറ്റാബേസ് ഓണ്‍ലൈനില്‍ എത്തിച്ചിരിക്കുന്നത്. ന്യൂമാനെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വിപുലമായ ഡാറ്റാബേസാണ് ഇതെന്ന് അവര്‍ അറിയിച്ചു. ന്യൂമാന്റെ 2,50,000 ത്തോളം രചനകളാണ് ഈ ഇന്റരാക്ടീവ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. https://digitalcollections.newmanstudies.org/