മാർപ്പാപ്പയുടെ അടുത്ത ഉപദേശകനായ കർദ്ദിനാൾ മറഡിയാഗയ്ക്ക് കോവിഡ്

മാർപാപ്പയുടെ അടുത്ത ഉപദേശകനും കർദ്ദിനാൾമാരുടെ ഉപദേശക സമിതിയെ നയിക്കുന്ന വ്യക്തിയും ആയ കർദ്ദിനാൾ ഓസ്‌കാർ ആൻഡ്രൂസ് റോഡ്രിഗസ് മറഡിയാഗയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹം അൽപ്പം ദുർബലനാണ്. ജനങ്ങളോട് ആശങ്കപ്പെടാതെ പ്രാർത്ഥിക്കുവാനും ഈ സമയത്ത് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുൻപും കർദ്ദിനാൾമാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പിനോ കാർഡിനൽ ലൂയിസ് അന്റോണിയോ ടാഗിൾ, ഇറ്റാലിയൻ കർദിനാൾ ഗ്യൂസെപ്പെ ബെർട്ടെല്ലോ തുടങ്ങിയവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.