രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം: കർദ്ദിനാൾ മാർ ആലഞ്ചേരി 

രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതുമനഃസാക്ഷി ഉണരണം. അത് വ്യക്തികളെയും രാഷ്ട്രീയ പാർട്ടികളെയും സ്വാധീനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസി -യിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവിഷയങ്ങളുടെ പേരിലുള്ള പ്രശ്നങ്ങൾ മതസംഘർഷമായി വ്യാഖ്യാനിച്ചു വളർത്തരുത്. രാഷ്ട്രീയത്തിൽ വർഗ്ഗീയത കടന്നുവരുന്ന പ്രവണത ഭാരതത്തിലുണ്ട്. ജനാധിപത്യത്തിന്റെ സംശുദ്ധി വളർത്താനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.