സൗമ്യയുടെ മരണത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ മരണത്തിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുശോചനം അറിയിച്ചു. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ സംഘർഷങ്ങളിൽ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ജീവനാണു ഹാനി സംഭവിക്കുന്നതെന്നും സൗമ്യയുടെ മരണം ഇതിനുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇപ്രകാരം യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകൾ ആർക്കു ഗ്രഹിക്കാൻ കഴിയും? യുദ്ധം ഏതു കക്ഷികൾ തമ്മിലായാലും മനുഷ്യൻ ചെയ്യുന്ന തിന്മയാണ്. യുദ്ധംകൊണ്ട് ആരും ഒന്നും നേടുന്നില്ല. അവശേഷിക്കുന്നത് നഷ്ടങ്ങൾ മാത്രം. സൗമ്യയുടെ മരണവും ഈ വസ്തുത തെളിയിക്കുന്നു. കാരുണ്യവാനായ കർത്താവു സൗമ്യയ്ക്കു നിത്യശാന്തിയും, സന്തോഷിനും അഡോണിനും, സൗമ്യയുടെയും സന്തോഷിന്റെയും മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും, തുടർന്നുള്ള ജീവിതത്തിൽ സംരക്ഷണവും നൽകുമാറാകട്ടെ. മാർ ജോർജ്ജ് ആലഞ്ചേരിയുടെ പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.