ശ്രീലങ്കന്‍ ആക്രമണത്തിനുശേഷം ജനം ദൈവത്തിലേയ്ക്ക് കൂടുതല്‍ അടുത്തു: കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്

വലിയ ഭീകരാക്രമണത്തിന്റെ ഇരകളാകേണ്ടി വന്നെങ്കിലും ശ്രീലങ്കയിലെ ജനങ്ങള്‍ ദൈവവിശ്വാസത്തിലേയ്ക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്തതെന്ന് കൊളംബോ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്.

ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ആക്രമണത്തിന്റെ ഫലമായി വിവിധ പള്ളികളില്‍ 250 -ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേദിവസം മുതല്‍ കൊളംബോ അതിരൂപത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന് വളരെ വിഷമകരമായ സാഹചര്യങ്ങളാണ് നേരിടേണ്ടിവന്നത്. അതെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ …

ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട ഒരാളെ ഞാന്‍ കണ്ടു. അദ്ദേഹം തനിച്ചായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ക്ക് ഒരു നീണ്ടുമെലിഞ്ഞ രൂപം മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം എന്നോട് പറഞ്ഞു: ‘എന്നെ ഈ വീട്ടില്‍ തനിച്ചാക്കി അവര്‍ പോയി. ഞാന്‍ ഇവിടെ എന്താണ് ചെയ്യാന്‍ പോകുന്നത്..?’

ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉത്തരം ഈ വാക്യമാണ് എന്നുപറഞ്ഞ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു.’ എന്നിട്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ഭാര്യയും മക്കളും സ്വര്‍ഗത്തില്‍ ഇരിക്കട്ടെ; അവിടെ നിന്നവര്‍ നിങ്ങളോട് പറയും, ഞങ്ങള്‍ നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല, എന്നാല്‍ മുമ്പത്തേക്കാള്‍ കൂടുതലായി ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.’

ആളുകള്‍ തങ്ങളില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുത്തതായി ഞാന്‍ കാണുന്നു. അവര്‍ ദൈവത്തിലേയ്ക്ക് കൂടുതല്‍ തിരിയുന്നു. എന്നാല്‍ നല്ല വാക്കുകള്‍ക്കു പുറമെ, തീവ്ര ഇസ്ലാമികതയെ വളര്‍ത്തുന്നവര്‍ക്കെതിരെ നീതിയും ബലപ്രയോഗവും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.