കൊറോണ വൈറസ്: കർദ്ദിനാൾ ബസേത്തി ആശുപത്രി വിട്ടു

കൊറോണ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന കർദ്ദിനാൾ ഗ്വാൾട്ടീറോ ബസേത്തി ആശുപത്രി വിട്ടു. തിരികെ എത്തി എങ്കിലും റോമിലെ അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിൽ അദ്ദേഹം ചികിത്സ തുടരും.

“കോവിഡ് 19 പകർച്ചവ്യാധിയാൽ എനിക്ക് ഈ ദിവസങ്ങളിൽ വളരെയധികം ആരോഗ്യപ്രശ്ങ്ങൾ ഉണ്ടായി. എന്നാൽ, ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും അശ്രാന്തമായ പരിശ്രമത്തിന്റെ ഫലമായി എനിക്ക് അതിൽ നിന്നും പുറത്തുവരാൻ സാധിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, സാമൂഹ്യ-ആരോഗ്യ പ്രവർത്തകർ, അഡ്മിനിസ്ട്രേറ്റീവ് വർക്കർമാർ എല്ലാവർക്കും നന്ദി പറയുന്നു. മികച്ച സ്വീകരണം, മികച്ച പരിചരണം എന്നിവ എനിക്ക് ലഭിച്ചു. ഓരോ രോഗിയുടെയും വിഷമസ്ഥിതി തിരിച്ചറിഞ്ഞു അവരോടൊപ്പം ഉണ്ടാവുക” – കർദ്ദിനാൾ എഴുതി.

പ്രാർത്ഥനയിൽ അദ്ദേഹത്തോടൊപ്പം ആയിരുന്ന എല്ലാവർക്കും കർദ്ദിനാൾ ബസേത്തി നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.