ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ കർദ്ദിനാളിന് പരിക്ക്; ഒരു വൈദികൻ മരിച്ചു

ഹെയ്തിയിൽ ആഗസ്റ്റ് 14 -ന് പുലർച്ചെ ഉണ്ടായ 7.2 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് മരണമടഞ്ഞവരിൽ ഒരു കത്തോലിക്കാ വൈദികനും. ലെസ് കെയ്സ് ബിഷപ്പും ഹെയ്തിയിലെ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദ്ദിനാൾ ചിബ്ലി ലാംഗ്ലോയിസും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.

ഹെയ്തിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ലെസ് കെയ്സ് പ്രദേശത്തെയാണ് ഭൂകമ്പം വളരെ ഗുരുതരമായി ബാധിച്ചത്. ഈ പ്രദേശത്ത് കനത്ത നാശനഷ്ടവും  നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. പ്രദേശത്തെ ആശുപത്രികൾ എല്ലാം തന്നെ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

62 -കാരനായ ലാംഗ്ലോയിസിനെ 2014 ഫെബ്രുവരി 22 -ന് ഫ്രാൻസിസ് മാർപാപ്പയാണ് ആദ്യത്തെ ഹെയ്തിയൻ കർദ്ദിനാൾ ആയി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.