കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കു ഊഷ്മള സ്വീകരണവുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഇടയ സന്ദർശനത്തിനായി എത്തിയ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിക്ക് ഊഷ്മള വരവേൽപ്പ്. ഡിസംബർ പത്തു വരെയാണ് ബിഷപ്പിന്റെ സന്ദർശനം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും മറ്റു വൈദികരും കൈക്കാരന്മാരും ആലഞ്ചേരി പിതാവിനെ സ്വീകരിക്കുവാൻ എത്തിയിരുന്നു.

ഇന്നലെ വൈകിട്ട് ആറിന് അബർഡീനിൽ സെന്റ് തെരേസാസ് മിഷൻ സെന്ററിന്റെ പ്രഖ്യാപനം നടത്തി. വിവിധ സ്ഥലങ്ങളിൽ മിഷൻ സെന്ററുകളുടെ പ്രഖ്യാപനം വരും ദിവസങ്ങളിൽ നടക്കും. കുട്ടികളുടെ വർഷാചരണത്തിന്റെ സമാപന സമ്മേളനത്തിലും യുവജന വർഷത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

കൂടാതെ സെഹിയോൻ മിനിസ്ട്രീസ് നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ചയിലെ ശുശ്രൂഷകൾക്കും മാർ ആലഞ്ചേരി കാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.