വിരമിച്ച കർദ്ദിനാൾ എഡ്വാർഡോ മാർട്ടിനെസ് സൊമാലോ അന്തരിച്ചു

വിരമിച്ച കർദ്ദിനാൾ എഡ്വാർഡോ മാർട്ടിനെസ് സൊമാലോ അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്. കുറെ നാളുകളായി ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു കർദ്ദിനാൾ എഡ്വാർഡോ. മൃതസംസ്ക്കാരം ജന്മനാടായ സ്‌പെയിനിലെ, ബാനോസ് ഡി റിയോ ടോബിയയിലാണ് നടത്തപ്പെടുന്നത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മരണത്തിന് ശേഷം ബെനഡിക്ട് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുക്കുന്ന സമയം വരെയുള്ള ചുമതലവഹിച്ചത് (കാമറലിംഗോ) കർദ്ദിനാൾ എഡ്വാർഡോ മാർട്ടിനെസ് ആയിരുന്നു.

ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കാലഘട്ടത്തിൽ റോമൻ കൂരിയയിൽ നീണ്ട നാളുകൾ ശുശ്രൂഷ ചെയ്ത കർദ്ദിനാൾ ആയിരുന്നു ഇദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.