ധ്യാനം ആരംഭിക്കുന്നതിന് മുന്നോടിയാ മാർപാപ്പയ്ക്ക് സന്ദേശമയച്ച് കർദിനാൾ ഡിനാർദോ

യുഎസ് മെത്രാന്മാർക്കായി സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പായ്ക്ക് കത്തയച്ച്, യുഎസ് മെത്രാൻ സമിതിയുടെ പ്രസിഡന്റും ഗാൽവെസ്റ്റൻ-ഹൂസ്റ്റന്റെ ആർച്ചുബിഷപ്പുമായ കർദിനാൾ ഡാനിയേൽ ഡിനാർദോ.

സന്ദേശത്തിൽ പറയുന്നതിങ്ങനെ…

യുഎസ് മെത്രാന്മാരായ ഞങ്ങൾ ഈ ധ്യാനത്തിനായി ഒരുങ്ങുമ്പോൾ, ഇതിലൂടെ ഞങ്ങൾ പരസ്പരവും യേശുക്രിസ്തുവിലും ഐക്യപ്പെടുന്നതിനായി,അങ്ങ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

വരാനിരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള ശക്തിയും വിവേകവും ഇതിലൂടെ ഞങ്ങൾക്ക് ലഭിക്കുകയും ചെയ്യട്ടെ. സഭയിലെ മുഴുവൻ അംഗങ്ങളുടെയും വേദനകളും പ്രതീക്ഷകളും ഞങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ഞങ്ങളെ ആരെയും ആശ്രയിച്ചല്ല സഭയുടെ ഭാവി നിലനില്‍ക്കുന്നതെന്നും മറിച്ച്, അത് ദൈവത്തിന്റെ കൈകളിൽ ഭദ്രമാണെന്നും ഞങ്ങൾ മനസിലാക്കുന്നു. ഇളക്കം തട്ടാത്ത പ്രത്യാശ ഈശോയിലാണെന്നും അത് അവിടുന്നിൽ നിന്നാണ് ലഭിക്കുന്നതെന്നും ഞങ്ങൾ അറിയുന്നു.

പരിശുദ്ധ പിതാവേ, അങ്ങയുടെ പക്കലേക്ക് ഞങ്ങൾ ഞങ്ങളുടെയും പ്രാർത്ഥനകളും ഉദ്യമങ്ങളും സമർപ്പിക്കുന്നു. വേദനിക്കുന്നവരിലൂടെ അങ്ങ് നൽകുന്ന സാക്ഷ്യം ഞങ്ങളെ ബലപ്പെടുത്തുന്നു. ആഗോള സഭയുടെ മുഴുവൻ സംസർഗ വേദിയായി ഇത് മാറുകയും ചെയ്യട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.