
ഇറാഖിലെ ഒരു കത്തോലിക്കാ ഭവനത്തിനു നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് കൽദായ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. നവംബർ 28, ഞായറാഴ്ചയാണ് മെയ്സാൻ പ്രവിശ്യയിലെ അമറയിലെ ഒരു കൽദായ കത്തോലിക്ക ഭവനത്തിനു നേരെ അജ്ഞാതൻ മോട്ടോർ സൈക്കിളിൽ നാടൻ സ്ഫോടകവസ്തു ഉപയോഗിച്ച് ആക്രമണം നടത്തിയത്.
“ഈ സംഭവത്തിൽ മരണങ്ങളോ, പരിക്കുകളോ ഉണ്ടായിട്ടില്ല. എന്നാൽ ഈ ബോംബാക്രമണം മൂലം ഈ പ്രദേശത്തെ കുടുംബങ്ങളും ക്രൈസ്തവ സമൂഹവും ഭീതിയിലാണ്. കാരണം ഇത് മുൻകാലങ്ങളിലെ അക്രമത്തെ ഓർമ്മിപ്പിക്കുന്നു. ഇത്തരം ആക്രമണങ്ങൾ ക്രൈസ്തവരുടെ പലായനത്തിന് കാരണമാണ്” – ഈ സംഭവത്തെക്കുറിച്ച് കർദ്ദിനാൾ സാക്കോ പറഞ്ഞു.
അടുത്തിടെ നടന്ന ബോംബാക്രമണത്തിനും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കും സമാനമായ ആക്രമണങ്ങളാണ് ക്രൈസ്തവരുടെ തുടർച്ചയായ പലായനത്തിന് കാരണമാകുന്നതെന്ന് പാപ്പായും ചൂണ്ടിക്കാട്ടി. ഇറാഖിലെ ക്രൈസ്തവർ ഒരു ദശലക്ഷത്തിലധികം പേരാണ് കുറഞ്ഞിരിക്കുന്നത്. ആക്രമണം നടന്ന പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞു.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വിശ്വാസികൾ വിദേശത്തേക്ക് കുടിയേറുകയോ കൂടുതൽ സുരക്ഷ തേടി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോവുകയോ ചെയ്തിട്ടുണ്ട്.