കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ വിഴിഞ്ഞത്തെ വേദനിക്കുന്ന ജനതയോടപ്പം

ആടുകളുടെ ഗന്ധമുള്ള ഇടയൻ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ വിഴിഞ്ഞത്തെ
വേദനിക്കുന്ന ജനതയോടപ്പം തന്റെ ക്രിസ്തുമസ് ദിനം ചിലവഴിച്ചു.

ഓഖി ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്ന വിഴിഞ്ഞത്തെ കടലിന്റെ മക്കളെ സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേലദ്ധ്യക്ഷനുമായ മോറാൻ മോർ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ സന്ദർശിച്ചു. കാൽനടയായി വീടുകൾ സന്ദർശിച്ചു പ്രാർത്ഥിക്കുകയും അവരുടെ ദുഃഖങ്ങളിൽ പങ്കുചേരുകയും ചെയ്തു.

2018 ജനുവരി 3 ന് വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്രാ മാതാ ദേവാലയത്തിൽ നടക്കുന്ന ഓഖി അനുസ്മരണ ദിവ്യബലിയിൽ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. തുടർന്ന് 100 പേർക്കുള്ള ലൈഫ് ജാക്കറ്റിന്റെ തുക നൽകുമെന്നും പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഓഖി ദുരിതാശ്വാസ നിധിയിലെക്ക് ഒരു കോടി രൂപ നൽകുകയും ചെയ്തു.

ബോവാസ് മാത്യു, തോമസ് മുകളുംപുറത്ത്‌, തോമസ് കയ്യാലക്കൽ തുടങ്ങിയ വൈദികരും ഓഖി സന്ദർശനയാത്രയിൽ പിതാവിനെ അനുഗമിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.