സ്വന്തം വിശുദ്ധി ക്രിസ്തു മനുഷ്യര്‍ക്ക് സമ്മാനിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ റനിയേരൊ കന്തലമേസ്സ

ക്രിസ്തുവാകുന്ന മനുഷ്യന് സദൃശ്യരാകണം എല്ലാ മനുഷ്യരുമെന്ന് വത്തിക്കാനില്‍, പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനായ കര്‍ദ്ദിനാള്‍ റനിയേരൊ കന്തലമേസ്സ. പതിവുപോലെ ഇക്കൊല്ലവും വത്തിക്കാനില്‍ നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളില്‍ നടത്താറുള്ള നോമ്പുകാല പ്രഭാഷണപരമ്പരയില്‍ രണ്ടാമത്തെതായിരുന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ക്രിസ്തുവിന്റെ അന്യൂന മാനവികതയെക്കുറിച്ചു ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

യേശുവിന്റെ വിശുദ്ധി അമൂര്‍ത്താശയമല്ലെന്നും, കാല്പനികമായ ഒരു നിഗമനമല്ലെന്നും തൊട്ടറിയാവുന്ന വിശുദ്ധിയാണെന്നും കര്‍ദ്ദിനാള്‍ കന്തലമേസ്സ വിശദീകരിച്ചു. യേശുവിന്റെ സ്വയംകൃത ചിത്രമായ സുവിശേഷസൗഭാഗ്യങ്ങള്‍, അവിടന്ന് സ്വശിഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്ന ജീവിതത്തിന്റെയും അനുഭവത്തിന്റെയും മാതൃകയാണെന്നും അങ്ങനെ അവര്‍ വിശുദ്ധിയുടെ മണ്ഡലത്തിലേക്കു പ്രവേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ ദൈവഹിതത്തോടുള്ള പൂര്‍ണ്ണമായ ഐക്യത്തിനു പുറമെ പാപത്തിന്റെ അഭാവവും ദൃശ്യമാണെന്നും, പാപരാഹിത്യം സകലത്തിലും പ്രതിഫലിക്കുന്ന ഒരു ജീവിത ശൈലിയും സുവിശേഷം മുഴുവനിലും നിന്നു നിര്‍ഗ്ഗമിക്കുന്നതുമാണെന്നും കര്‍ദ്ദിനാള്‍ കന്തലമേസ്സ വിശദീകരിച്ചു. ക്രിസ്തുതന്നെയാണ് വിശുദ്ധിയെന്നും തന്റെ വിശുദ്ധി അവിടന്ന് സകലമനുഷ്യര്‍ക്കും സമ്മാനിക്കുന്നു എന്നതാണ് മനുഷ്യരിലുളവാക്കുന്ന വിസ്മയമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.