ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ യോഗ്യരല്ല: കർദ്ദിനാൾ ബ്രൂക്

ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ അനുമതി നൽകരുതെന്ന് തുറന്നടിച്ച് കർദ്ദിനാൾ റെയ്മണ്ട് ബ്രൂക്. കാനോൻ അഭിഭാഷകനും സഭയുടെ മുൻ പരമോന്നത കോടതിയിലെ ഉദ്യോഗസ്ഥനുമായിരുന്നു കർദ്ദിനാൾ ബ്രൂക്. പ്രോ-ചോയ്സ് കത്തോലിക്കാ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെയ്ഡൻ ഉൾപ്പെടെ ഉള്ളവരുടെ പേരെടുത്തു പറഞ്ഞായിരുന്നു കർദ്ദിനാളിന്റെ പരാമർശം.

“ഇതൊരു രാഷ്ട്രീയ പ്രസ്താവനയല്ല, ഏതെങ്കിലും സ്ഥാനാർത്ഥിയെ ശുപാർശ ചെയ്യുന്നതിൽ ഏർപ്പെടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഒരു കത്തോലിക്കന് ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുവാൻ കഴിയില്ല. കാരണം മനുഷ്യജീവിതത്തിനെതിരായ ഏറ്റവും കഠിനമായ പാപങ്ങളിൽ ഒന്നാണ് ഇത്. മാത്രവുമല്ല, ഗുരുതരമായ തിന്മയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ഗർഭച്ഛിദ്രത്തെ ഏതെങ്കിലും വിധത്തിൽ പിന്തുണയ്ക്കുന്നത് ഒരു മരണകരമായ പാപം ആണ്.” -കർദ്ദിനാൾ ബ്രൂക് വ്യക്തമാക്കി.

ഗർഭച്ഛിദ്രത്തെ പരസ്യമായി പിന്തുണച്ച വ്യക്തിയാണ് ജോ ബൈഡൻ. അതിനാൽ വിശുദ്ധ കുർബാന സ്വീകരിക്കരുതെന്നും അത് പരിശുദ്ധമായ ഒന്നാണെന്നും കർദ്ദിനാൾ, ജോ ബൈഡനോട് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.