മ്യാന്മര്‍ സൈന്യത്തിനെതിരെ ആഞ്ഞടിച്ചു കര്‍ദിനാള്‍ ബോ

കച്ചിനിലെ ക്രൂരതയുടെ പശ്ചാത്തലത്തില്‍ മ്യാന്മര്‍ സൈന്യത്തിനെതിരെ ആഞ്ഞടിച്ചു കര്‍ദിനാള്‍ ബോ. കച്ചിനിലെ വലിയ ശതമാനം വരുന്ന ക്രൈസ്തവ കുടുംബങ്ങളെയും റോഹിങ്ക്യകളെയും വംശഹത്യക്ക് ഇരകളാക്കുന്ന സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മ്യാൻമറിലെ യാങ്കണിലെ കർദിനാൾ ചാൾസ് മൗംഗ് ബോ തന്റെ അമര്‍ഷം അറിയിച്ചത്.

സെപ്റ്റംബര്‍ 1-ന് ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന സമാധാന ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നാട്ടില്‍ നടക്കുന്ന സങ്കടകരമായ സംഭവങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഇത് തന്റെ രാജ്യത്തിന്‍റെ മേല്‍ വീണ ഉണങ്ങാത്ത മുറിവാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമങ്ങളില്‍ അക്രമവും, ബോംബ്‌ ഏറും, ചുട്ടുകൊലയും ഒക്കെ നടക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നു, ദേവാലയങ്ങള്‍ നശിപ്പിക്കുന്നു. ഇതുപോലെയുള്ള ഒരു തരം യുദ്ധമാണ് അവിടെ അരങ്ങേറുന്നതെന്ന് അദ്ദേഹം വളരെ വേദനയോടെ രേഖപ്പെടുത്തി. സിയൂലില്‍ വെച്ച് നടന്ന കാത്തോലിക് യൂണിവേഴ്സിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഈ കാര്യം പങ്കുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.