മഹാമാരിക്ക് ശേഷം ലോകത്തിന് ആത്മീയ പുനരാരംഭം ആവശ്യം: ഫാത്തിമായിലെ കർദ്ദിനാൾ

പോർച്ചുഗലിലെ ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ വിശുദ്ധ ബലിയർപ്പണത്തിനിടയിലെ സന്ദേശത്തിൽ മഹാമാരിക്ക് ശേഷം ഒരു ആത്മീയ പുനരാരംഭം ആവശ്യമാണെന്ന് കർദ്ദിനാൾ ജോസ് ടോലെന്റിനോ ഡി മെഡോൺകേ. മെയ് 13 -ന് പരിശുദ്ധ ദൈവമാതാവിന്റെ ഫാത്തിമായിലെ പ്രത്യക്ഷപ്പെടലിന്റെ നൂറ്റിനാലാം വാർഷികമായിരുന്നു.

ലോകത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ പ്രത്യാശയുടെ പുനരുജ്ജീവനവുമായി മുൻപോട്ട് പോകണം. അടിയന്തിര സഹായം ആവശ്യമുള്ള ഈ വേളയിൽ സമൂഹത്തെ ഒന്നിപ്പിക്കുവാനുള്ള ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്. വിശ്വാസ സമൂഹത്തിനു ഒരു ആത്മീയ പുനരാരംഭം ആവശ്യമാണ്. ഭക്ഷണമില്ലാതെ നമുക്ക് ജീവിക്കുവാൻ സാധിക്കുകയില്ല. പക്ഷെ ഭക്ഷണം ഉള്ളതുകൊണ്ട് മാത്രവും നമുക്ക് ജീവിക്കുവാൻ സാധിക്കുകയില്ല. പ്രതിസന്ധിയുടെ ആഴമേറിയ നിമിഷങ്ങളിൽ ഒരു പുതിയ ആത്മാവിനെ പകർന്നുകൊണ്ട് ആന്തരിക പരിവർത്തനത്തിന്റെ പാതകളും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ആത്മീയ പുനർനിർമ്മാണവും മുൻപോട്ട് വെയ്‌ക്കേണ്ടതുണ്ട്.” -അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ കുറച്ചുമാത്രം വിശ്വാസികളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഫാത്തിമയിൽ ഇന്നലെ വിശുദ്ധ ബലിയർപ്പണം നടന്നത്. വിശ്വാസികളും മറ്റു പുരോഹിതന്മാരും ദൈവാലയത്തിനുള്ളിൽ വരച്ചിട്ട വൃത്തങ്ങൾക്കുള്ളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു വിശുദ്ധ ബലിയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.