ലഹരിക്കെതിരെയുള്ള മാര്‍ച്ചില്‍ കൊളംബോ ആര്‍ച്ചുബിഷപ്പും പങ്കെടുക്കും 

ലഹരിക്കെതിരെ കൊളംബോയില്‍ നടക്കുന്ന മൗന പ്രതിഷേധറാലിയില്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍കോം രഞ്ജിത്തും പങ്കെടുക്കും. മാര്‍ച്ച് 31-നാണ് കൊളംബിയന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി നടത്തുക.

ലഹരിവിരുദ്ധ റാലിയെക്കുറിച്ച് മാധ്യമങ്ങളോട് പങ്കുവെച്ചതും കര്‍ദ്ദിനാള്‍ തന്നെയാണ്. എല്ലാ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും വൈദികരും ഈ റാലിയില്‍ പൂര്‍ണ്ണമായും സഹകരിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിങ്ങളുടെ ഇടവകയില്‍ ആരെങ്കിലും ലഹരിക്ക് അടിമകളാണെന്നു നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവരെ കൂടെക്കൂടെ ഉദ്‌ബോധിപ്പിക്കുക. അതില്‍നിന്നും മാറ്റുവാന്‍ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ പിന്നെ വിളിക്കാന്‍ നില്‍ക്കേണ്ടതില്ല എന്നും അവരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കേണ്ടതില്ല എന്നും ബിഷപ്പ് വൈദികരോട് പറഞ്ഞു.

മാര്‍ച്ച് 31 ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധറാലി വൈസ്ത്വയ്ക പാര്‍ക്കില്‍ എത്തിച്ചേരും.