ഫാ. സ്റ്റാൻ സ്വാമിക്കായി പ്രാർത്ഥിച്ചു കർദ്ദിനാൾ ഗ്രേഷ്യസ്

മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിക്കായി പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ച് ബോംബെ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. കഴിഞ്ഞ ദിവസം അർപ്പിച്ച വിശുദ്ധ ബലിയിലാണ് ഫാ. സ്റ്റാൻ സ്വാമിക്കായി അദ്ദേഹം പ്രത്യേകം പ്രാർത്ഥിച്ചത്.

“എനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് അറിയാം. ജെസ്യൂട്ട് കമ്മ്യൂണിറ്റിയിൽ ഒരുമിച്ചായിരുന്നു ഞങ്ങൾ. ഏകദേശം 50 വർഷം മുമ്പ് ഞാൻ അദ്ദേഹത്തോടൊപ്പം കുറച്ച് മാസങ്ങൾ ആ കമ്മ്യൂണിറ്റിയിൽ ഉണ്ടായിരുന്നു. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ തീവ്രവാദം ആരോപിച്ചു അറസ്റ്റ് ചെയ്തതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് നീതിലഭിക്കുവാനും സമാധാനത്തോടെയും ആരോഗ്യത്തോടെയും ആയിരിക്കാനും മോചനം ഉടൻ സാധ്യമാകുന്നതിനും പ്രാർത്ഥിക്കുന്നു” -കർദ്ദിനാൾ സന്ദേശത്തിൽ വെളിപ്പെടുത്തി.

ജാമ്യത്തിലിറങ്ങണമെന്ന 83 -കാരനായ പുരോഹിതന്റെ ആവശ്യം രണ്ട് ദിവസം മുമ്പ് കോടതി നിരസിച്ചു. ഫാ. സ്റ്റാൻ സ്വാമിയെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത് ഈ മാസം എട്ടാം തീയതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.