അജ്ഞാതർ തീയിട്ട വൈദികന്റെ കാറിൽ കേടുകൂടാതെ വി. യൗസേപ്പിതാവിന്റെ രൂപം

ബ്രസീലിലെ പോർത്തോ മൂർത്തിൻഹോയിലെ ഫാ. മാത്യൂസ് ഫെറെയിറ എന്ന വൈദികന്റെ കാറിന് അജ്ഞാതർ തീയിട്ടു. എന്നാൽ, അതിശയകരമായി കാറിനുള്ളിൽ ഉണ്ടായിരുന്ന വി. യൗസേപ്പിതാവിന്റെ രൂപം കേടുകൂടാതെ സംരക്ഷിക്കപ്പെട്ടു.

തീ പിടിച്ച കാറിലുണ്ടായിരുന്ന വി. യൗസേപ്പിതാവിന്റെ ചിത്രം തീപിടിത്തത്തെ തുടർന്ന് കേടുകൂടാതെയിരിക്കുന്നത് തന്നെ അതിശയിപ്പിക്കുന്നതായി ഫാ. ഫെറെയിറ വെളിപ്പെടുത്തി. വി. യൗസേപ്പിതാവ് തനിക്ക് വേണ്ടി മധ്യസ്ഥത വഹിച്ചതിനാൽ ഒരാൾ തീ പിടിച്ചത് കാണുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തതെന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

പള്ളിമുറിയുടെ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനായിരുന്നു തീയിട്ടത്. കുറ്റവാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവം നടന്ന സ്ഥലത്ത് നിന്നും പൊലീസിന് ഒരു ലൈറ്റർ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവസ്ഥലത്ത് സുരക്ഷാ ക്യാമറകളുടെ അഭാവം അന്വേഷണം വൈകിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.