വൈദികനും വൈദികാർത്ഥിയും ഗോദാവരി നദിയിൽ അപകടത്തിൽപ്പെട്ടു: വൈദികാർത്ഥിയുടെ മൃതദേഹം ലഭിച്ചു  

തെലുങ്കാനയിൽ മലയാളിയായ വൈദികാർത്ഥി ഒഴുക്കിൽപ്പെട്ടു മരണമടഞ്ഞു. ഒഎഫ്‌എം കപ്പൂച്ചിൻ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിലെ അംഗമായ ബ്രദർ ബിജോ തോമസ് പാലംപുരക്കൽ ആണ് ഇന്നലെ, ഒക്‌ടോബർ 23 ന്, വൈകുന്നേരം ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഒഴുക്കിൽപ്പെട്ട ഫാ. ടോണി സൈമൺ പുല്ലാട്ടുകാലായിക്കു(33) വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

തെലുങ്കാനയിലെ അദിലാബാദിലെ ചെന്നൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ എറായിപ്പേട്ട് ഗ്രാമത്തിന് സമീപം ഗോദാവരി നദിയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ. ഇവർ രണ്ടുപേർക്കൊപ്പം, സുപ്പീരിയറായ ഫാ. ആന്റണി സേവ്യറും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി ഒഴുക്കിൽ പെട്ട വൈദികാർത്ഥിയായ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദികനും അപകടത്തിൽപ്പെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്‌കൂളിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. തെലങ്കാനയിലെ അദിലാബാദ് മിഷൻ പ്രദേശമാണിത്.

ചങ്ങനാശ്ശേരി അതിരൂപതയിലെ പുതുശേരി ലൂർദുമാതാ ഇടവകാംഗമാണ് ബ്രദർ ബിജോ തോമസ് പാലംപുരക്കൽ. യു കെയിൽ നിന്നും മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് ബ്രദർ ബിജോ കപ്പൂച്ചിൻ സഭയിൽ ചേർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.