ദൈവാലയ സന്ദർശനം നടത്തുവാൻ സാധിക്കുന്നില്ലേ? ഇക്കാര്യങ്ങൾ മറക്കരുത്

ദൈവാലയത്തിൽ പോകുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനും നിങ്ങൾക്ക് താല്പര്യം തോന്നുന്നില്ലേ? വിവിധങ്ങളായ കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് ഒരുപക്ഷേ താല്പര്യമുണ്ടാകില്ല. കുഞ്ഞുങ്ങളെയും കൊണ്ട് പോകുമ്പോഴുള്ള അവരുടെ ശല്യപ്പെടുത്തലുകളോ, വിശ്വാസത്തെ സംശയത്തോടെ നോക്കുന്ന കൗമാരക്കാരായ മക്കളോടൊപ്പമുള്ള ദിവ്യബലിയപ്പണവുമെല്ലാം ഒരുപക്ഷേ നിങ്ങളെ ദൈവാലയത്തിൽ പോകുന്നതില്‍ നിന്നും അകറ്റിയേക്കാം. ഇതൊക്കെ നമ്മെ അലോസരപ്പെടുത്തുമെങ്കിലും അടിസ്ഥാനപരമായി നാം ദൈവത്തിനുള്ളവരാണ് എന്ന ബോധ്യം നമ്മില്‍ ഉണ്ടായിരിക്കണം.

കുഞ്ഞുങ്ങളെയും കൊണ്ട് നാം ദിവ്യബലിയിൽ സംബന്ധിക്കുമ്പോൾ ഒരുപാട് തവണ അവർ നമ്മെ ശല്യം ചെയ്യും. അവരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം നമ്മെ കൂടുതൽ ശല്യം ചെയ്യുന്ന നിമിഷമാണത്. അവർക്ക് വെള്ളം കുടിക്കുവാനും സ്നാക്സ് കഴിക്കുവാനുമെല്ലാം ആ സമയത്താണ് തോന്നലുണ്ടാകാറ്. എന്നാൽ അവരോടൊത്തുള്ള ഈ ദിവ്യബലിയർപ്പണത്തിന് അർത്ഥമില്ലെന്ന് ഒരിക്കലും ചിന്തിക്കുവാൻ പാടില്ല. അവരോടൊപ്പം ഇനി ദൈവാലയത്തിൽ പോകില്ലെന്നുള്ള തീരുമാനത്തെ പാടെ മാറ്റേണ്ടതാണ്. അതുപോലെ തന്നെ കൗമാരക്കാർ. അവർക്ക് ഒരിക്കലും ദൈവാലയം ഒരു ശിക്ഷയായി തോന്നിപ്പിക്കുവാൻ നിങ്ങൾ അനുവദിക്കരുത്. ഇതിലേക്കായുള്ള ചില നിർദ്ദേശങ്ങൾ…

1. ആത്മവിശ്വാസം

ദൈവം നമ്മെ ലോകത്തിലേക്കയച്ചിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണെന്ന് ഉറച്ചു വിശ്വസിക്കുക. കുട്ടികളെ ദൈവാലയത്തിലേക്ക് കൊണ്ടുപോകുന്നതിൽ മടി കാണിക്കരുത്. കാരണം നമ്മുടെ മാതാപിതാക്കൾ നമ്മെയും ഇതുപോലെ കൊണ്ടുപോയിട്ടുണ്ടെന്ന കാര്യം ഓർമ്മിക്കുക. നാം തെറ്റുകൾ ചെയ്യുമെങ്കിലും അവിടുന്ന് അത് ക്ഷമിക്കുമെന്ന് മറക്കാതിരിക്കുക. അതിനാൽ നമ്മുടെ കുഞ്ഞുങ്ങളെ അവിടുത്തെ മക്കളെന്ന ആത്മവിശ്വാസത്തോടെ വളർത്തുക.

2. നാം സ്നേഹിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുക

നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് അവിടുന്ന് നമുക്ക് ജന്മം നൽകിയതെന്ന് കുട്ടികളെ മനസിലാക്കിക്കുക. മിക്കവാറും ആളുകൾ അത് മനസ്സിലാക്കുന്നില്ല, കാരണം അവരത് കേട്ടിട്ടില്ല. ചില സമയം നമ്മുടെ പ്രിയപ്പെട്ടവരെ അവർ അർഹിക്കുന്ന രീതിയിൽ സ്നേഹിക്കുവാൻ നാം മറന്നുപോകുന്നു. എന്നാൽ അവർ എല്ലായ്പ്പോഴും കൂടുതൽ സ്നേഹിക്കപ്പെടുവാൻ യോഗ്യരാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ സ്നേഹം നമുക്കും വളരെയധികം ആവശ്യമാണെന്ന് പറയുന്നത്. കാരണം അവിടുത്തെ സ്നേഹം നമ്മെ പൊതിയുന്നില്ലെങ്കിൽ ഒരു നിമിഷം പോലും നമുക്ക് ജീവിക്കുവാൻ സാധിക്കുകയില്ല.

3. അച്ചടക്കം എന്ന വെല്ലുവിളി

നാം ആയിരിക്കുന്ന അവസ്ഥ എന്തുതന്നെ ആണെങ്കിലും ദൈവാലയത്തിൽ എത്തുമ്പോൾ നാം അച്ചടക്കം പാലിക്കും. ഇത് വലിയ ഒരു വെല്ലുവിളിയാണെങ്കിലും നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ നിഷ്ഠയുള്ളതാക്കുവാൻ ഇത് നമ്മെ സഹായിക്കുന്നു. ചില ചെറിയ കാര്യങ്ങളിലൂടെ പോലും വിശുദ്ധരാകുവാൻ നമുക്ക് കഴിയുമെന്ന് മനസിലാക്കുന്നവർക്ക്‌ ദൈവാലയം നൽകുന്ന അച്ചടക്ക ശീലങ്ങളെ നല്ല രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കും.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.