പൗരസ്ത്യ വിദ്യാപീഠത്തിൽ കാനൻ നിയമ സെമിനാർ സമാപിച്ചു

വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഈ​​സ്റ്റേ​​ണ്‍ കാ​​ന​​ൻ ലോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഭാ​​ര​​ത​​മാ​​കെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു​​ണ്ടാ​​യി​​രു​​ന്ന സു​​വി​​ശേ​​ഷ​വ​​ത്ക​​ര​​ണ- ​അ​​ജ​​പാ​​ല​നാ​​ധി​​കാ​​രം പു​​നഃ​​സ്ഥാ​​പി​​ച്ചു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പു​​റ​​പ്പെ​​ടു​​വി​​ച്ച അ​​പ്പ​​സ്തോ​​ലി​​ക ലേ​​ഖ​​ന​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ ന​​ട​ത്തി.

ഷം​​ഷാ​​ബാ​​ദ് ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ ഓ​​റി​​യ​​ന്‍റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ പ്ര​​ഫ​​സ​​റും പൗ​​ര​​സ്ത്യ ​​വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഈ​​സ്റ്റേ​​ണ്‍ കാ​​ന​​ൻ ലോ​​യു​​ടെ ഡെ​​ല​​ഗേ​​റ്റു​​മാ​​യ റ​​വ.​​ ഡോ. സ​​ണ്ണി കൊ​​ക്കാ​​ര​​വാ​​ല​​യി​​ൽ എ​​സ്ജെ ആ​​മു​​ഖപ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. റ​​വ.​​ ഡോ. ​റോ​​യി ജോ​​സ​​ഫ് ക​​ടു​​പ്പി​​ൽ, റ​​വ. ​​ഡോ. ജോ​​യി ​​ജോ​​ർജ്ജ് മം​​ഗ​​ല​​ത്തി​​ൽ, റ​​വ.​​ ഡോ. ജ​​യിം​​സ് ത​​ല​​ച്ചെ​​ല്ലൂ​​ർ, റ​​വ. ഡോ. ജോ​​ർജ്ജ് തെ​​ക്കേ​​ക്ക​​ര, റ​​വ. ​​ഡോ. വ​​ർ​​ഗീ​​സ് പാ​​ല​​ത്തി​​ങ്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

ന​​ല്ല​​ത​​ണ്ണി മാ​​ർ തോ​​മാ​​ശ്ലീ​​ഹ ദ​​യ​​റ അ​​ധി​​പ​​ൻ റ​​വ.​​ ഡോ. സേ​​വ്യ​​ർ കൂ​​ട​​പ്പു​​ഴ പാ​​ന​​ൽ ച​​ർ​​ച്ച​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. വൈ​​ദി​​ക​​രും സി​​സ്റ്റേ​​ഴ്സും കാ​​ന​​ൻ നി​​യ​​മ വി​​ദ്യാ​​ർ​​ഥി​​ക​​ളും ദൈ​​വ​​ശാ​​സ്ത്ര വിദ്യാര്‍ത്ഥിക​​ളും അ​​ല്മാ​​യ​​രു​​മാ​​യ നി​​ര​​വ​​ധി പേ​​ർ സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ത്തു. റ​​വ. ​​ഡോ.​ ജോ​​സ​​ഫ് കോ​​യി​​ക്ക​​ക്കു​​ടി​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥ​​മാ​​ണ് പ​​ഠ​​നശി​​ബി​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.