ദയാവധത്തെ അനുകൂലിക്കുന്ന നിയമത്തെ അപലപിച്ച് കനേഡിയൻ ബിഷപ്പുമാർ

കാനഡയിൽ ദയാവധത്തെ അനുകൂലിക്കുന്ന നിയമത്തെ അപലപിച്ച് ബിഷപ്പുമാർ. വിശ്വസികളോട് ഈ നിയമത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇടവകാ കൂട്ടായ്മകളിലും വിശ്വാസികളുടെ സംഘടനകളിലും ഇതിനെതിരെ ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണെന്നും കാനേഡിയൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് അയച്ച കത്തിൽ പറഞ്ഞു.

ദൈവത്തിന്റെ കൽപനകൾ ലംഘിച്ച് മനുഷ്യ ജീവനെ മനപ്പൂർവ്വം കൊല്ലുന്നതാണ് ദയാവധവും സഹായ ആത്മഹത്യയും. മരിക്കുന്നതിന് മുൻപുള്ള കഷ്ടതകളെയും സഹനങ്ങളെയും സ്വീകരിക്കുവാനും അനുഗമിക്കുവാനും സാധിക്കാത്തവർ മനുഷ്യ ജീവിതത്തിന്റെ അന്തസ്സിനെയാണ് ഇല്ലാതാക്കുന്നത്. മാത്രമല്ല സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ പരിപാലിക്കുക എന്ന അടിസ്ഥാനപരമായ മനുഷ്യരുടെ കടമയെ ഈ നിയമം ദുർബലപ്പെടുത്തുന്നു. പുതിയ നിയമം മാനസിക രോഗങ്ങളോ വൈകല്യങ്ങളോ ഉള്ളവർക്ക് അവരുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള സമ്മർദ്ദം കൂട്ടുവാൻ കാരണമാകുന്നുവെന്ന് ആർച്ച് ബിഷപ്പ് ഗഗ്‌നോൻ ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.