നിരപരാധികളുടെ രക്തം ഈ ഭൂമിയിൽ വീഴ്ത്തരുത്: അപേക്ഷയുമായി ബര്‍മ്മയിലെ കർദ്ദിനാൾ

നിരപരാധികളായവരുടെ രക്തം ഈ ഭൂമിയിൽ വീഴ്ത്തരുത് എന്ന അപേക്ഷയുമായി  ബർമ്മയിലെ കർദ്ദിനാൾ ചാൾസ് മുങ് ബോ. കഴിഞ്ഞ ഒരു മാസമായി തുടർന്നു വരുന്ന പട്ടാളഭരണത്തിന്റെ ഭീകരതയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് വചനപ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മ്യാൻമറിലെ തെരുവുകൾ വളരെയധികം വേദനകൾക്കും കഷ്ടപ്പാടുകൾക്കും പ്രതിരോധങ്ങൾക്കും സാക്ഷിയാണ്. പതുക്കെ വിദ്വേഷം സമാധാനപരമായ മാർച്ചുകളിലേക്ക് നുഴഞ്ഞുകയറുന്നതായി തോന്നി. ഒരു അക്രമവും നടക്കരുതെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരപരാധികളായ രക്തം ഈ ഭൂമിയിൽ വീഴ്ത്തുവാൻ ഇടയാകരുത്. നാമെല്ലാം ഒരേ ദേശത്തെ പുത്രന്മാരും പുത്രിമാരുമാണ്. ആയതിനാൽ ക്ഷമയും സഹിഷ്ണുതയും പാലിക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

ചൈന, ലാവോസ്, തായ്ലൻഡ്, ബംഗ്ലാദേശ്, ഇന്ത്യ എന്നിവയുടെ അതിർത്തിയിൽ 54 ദശലക്ഷം ജനസംഖ്യയുള്ള ബർമയുടെ ചരിത്രത്തിലെ ആദ്യത്തെ കർദ്ദിനാളാണ് ബോ. രക്തച്ചൊരിച്ചിലുകളും കലഹങ്ങളും വര്‍ദ്ധിക്കുന്ന മ്യാൻമറിൽ ഇന്നത്തെ അവസ്ഥയിൽ ഏറെ ദുഖിതനാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.